മുൻകേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു. മറവിരോഗത്തെ(അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സും രോഗത്തെ ) തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. വ്യവസായം, റെയിൽവേ,വാർത്താവിനിമയം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1930 ജൂണ്‍ 3-ന് മംഗലാപുരത്താണ് അദ്ദേഹം ജനിച്ചത്. ആറു മക്കളില്‍ മൂത്തവനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്.
ഒമ്പതുതവണ ലോകസഭാംഗമായിരുന്നു അദ്ദേഹം. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കൊക്കക്കോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യവിടാന്‍ നിര്‍ദേശിച്ച അദ്ദേഹം പിന്നീട് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കണ്‍ റയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയട്ടുള്ള നേതാവാണ്. 1998 -2004 ലെ വാജ്‌പേയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കവെയാണ് കാര്‍ഗില്‍ യുദ്ധവും പൊഖ്‌റാന്‍ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാജി വെച്ചിരുന്നു. അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് അദ്ദേഹം.
മറവിരോഗം ബാധിച്ചതോടെ 2010ല്‍ അദ്ദേഹം പൊതുരംഗം വിട്ടു.മുന്‍ കേന്ദ്രമന്ത്രിയായ ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ഭാര്യ.1980 കളില്‍ ഇരുവരും വേര്‍പിരിഞ്ഞു.അസുഖ വേളയില്‍ കോടതി ഉത്തരവ് നേടി ലൈല കബീര്‍ ശുശ്രൂഷ ഏറ്റെടുത്തുവെങ്കിലും അത് കൂടുതല്‍ വിവാദത്തിനിടയാക്കിയിരുന്നു. ഭാര്യയും സഹോദരങ്ങളും തമ്മിലുള്ള അവകാശിത്തര്‍ക്കത്തിനു ഇടയാക്കിയിരുന്നു.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.