പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു. പത്മഭൂഷണ്‍ ലഭിച്ച മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ നടത്തിയ പരിഹാസ പരാമര്‍ശങ്ങളെ തുടർന്നാണ് കേസെടുക്കുന്ന കാര്യം പരിശോധിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് കൈമാറിയിരുന്നു. കേസെടുക്കാമോയെന്ന് അദ്ദേഹം നിയമോപദേശം തേടി. പത്മഭൂഷണ്‍ പ്രഖ്യപിച്ചതിന്‌ പിന്നാലെയാണ് അദ്ദേഹത്തിനെ അപമാനിക്കുന്ന തരത്തിൽ സെൻകുമാർ പ്രസ്താവന നടത്തിയത്. ഇതിനെത്തുടർന്ന് ബി ജെ പി പ്രവർത്തകർ സെൻകുമാറിനെതിരെ രംഗത്തുവന്നിരുന്നു.ഇതിനു പുറകെ ഒപൊതുപ്രവർത്തകൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. പത്മഭൂഷണ്‍ ലഭിക്കേണ്ടതരത്തിൽ അദ്ദേഹം എന്തെങ്കിലും സംഭാവന നല്കിയിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. നമ്പി നാരായണനു നേരെയുള്ള പരിഹാസം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിത്വത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പോലീസ് നിയമോപദേശം നേടിയത്.

Leave a Reply

Your email address will not be published.