ആവശ്യമായ സാധനങ്ങൾ:
പൈനാപ്പിൾ ജ്യൂസ് (വെള്ളം ചേർക്കാതെ) – രണ്ട് കപ്പ്
പഞ്ചസാര – 500 ഗ്രാം
കടലമാവ് – ഒരുകപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ + 100 ഗ്രാം
തയ്യാറാക്കുന്നവിധം :
അടി കട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും പൈനാപ്പിൾ ജ്യൂസുമൊഴിച്ച് തിളപ്പിക്കുക.
പഞ്ചസാര നൂൽ പരുവത്തിലാകുമ്പോൾ അതിലേക്ക് കടലമാവ് അരിച്ച് ചേർത്ത് കട്ടയാകാതെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്തിളക്കി കട്ടിയായി വരുമ്പോൾ ബാക്കി നെയ്യ് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കിവയ്ക്കാം.
തയ്യാറാക്കിയ കൂട്ട് കൈയിൽ അൽപം നെയ്യ് പുരട്ടിയതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കുക. ഇത് ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തിവയ്ക്കുക. ആവശ്യമെങ്കിൽ പിസ്തയോ സഫ്റോണോ ഉപോയിഗിച്ചു അലങ്കരിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply