അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ കശ്‌മീരിലെ അതിർത്തി സന്ദർശിക്കും. അതിർത്തിയിൽ സുരക്ഷാ സ്ഥിതി ഗതികൾ പരിശോധിക്കുന്നതിനായാണ് സന്ദർശനം. അതിർത്തിയിൽ യുദ്ധസാഹചര്യം തുടരുന്നതിനാൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. സഹമന്ത്രി ജിതേന്ദ്ര സിങും നാളെത്തെ സന്ദർശനത്തിനായി നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ച്ച നടത്തി.
ആഭ്യരന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാവിലെ വിളിച്ച് ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് നാളെ കശ്‌മീരിലെ അതിർത്തി സന്ദർശിക്കുമെന്ന് തീരുമാനിച്ചത്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. അതേസമയം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭ അടിയന്തര യോഗം ചേരുന്നുണ്ട്. പാക് പിടിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻറെ മോചനവും സുരക്ഷ നടപടി ഒരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

           

 

Leave a Reply

Your email address will not be published.