ആവശ്യമുള്ള സാധനങ്ങൾ:
ബ്രഡ് – 6 (അരികുകളഞ്ഞു നന്നായി പൊടിച്ചത് )
പഞ്ചസാര – 1 കപ്പ്
വെള്ളം – 1 കപ്പ്
ഏലക്കപ്പൊടി – ഒരു നുള്ള്
പാൽ – 6 ടേബിൾ സ്പൂൺ
നെയ്യ്- 2 ടീസ്പൂൺ
ഓയിൽ- വറുക്കാൻ ആവശ്യമുള്ളത്
കണ്ടെൻസ്ഡ് മിൽക്ക് – 2 ടീസ്പൂൺ
റോസ് വാട്ടർ – 2 തുള്ളി
തയ്യാറാക്കുന്ന വിധം :
ആദ്യം പഞ്ചസാര പാനി തയാറാക്കാം. പഞ്ചസാര പാനി തയ്യാറാക്കുന്നതിനായി അടിക്കട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തിളച്ചുകഴിഞ്ഞാൽ ചെറുതീയിൽ ഇടുക.ഇതിലേക്ക് റോസ് വാട്ടർ രണ്ടുത്തുള്ളി ഒഴിച്ചുകൊടുക്കുക.
ബ്രഡ് പൊടിയിലേക്ക് നെയ്യ്, ഏലക്ക പൊടിച്ചത്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർക്കുക. ഇതിലേക്ക് കുറേശെ പാൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് കുറേശേയായി കയ്യിലെടുത്തു ഉരുട്ടി ഒരേ വലിപ്പത്തിലുള്ള ബോളുകളുണ്ടാക്കുക.
ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന ബോളുകൾ ഇട്ടുകൊടുക്കുക. ബ്രൗൺ നിറം ആകുന്നത് വരെ വറുക്കുക. ബ്രൗൺ നിറം ആയതിനുശേഷം വറുത്തുകോരിയെടുത്തു തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് ഇടുക. കുറച്ചു സമയത്തിനുശഷം ബദാമോ അണ്ടിപ്പരിപ്പോ ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചെറുചൂടോടെ വിളമ്പാം.
Photo Courtesy : Google/ images are subject to copyright

Leave a Reply