കഴിഞ്ഞ ദിവസം വയനാട്ടില്‍ വൈത്തിരിയിൽ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോവാദികളാണെന്ന പൊലീസിൻറെ വാദം പൊളിയുന്നു. ആത്മ രക്ഷക്കാണ് തങ്ങൾ ചെയ്‌തതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇപ്പോൾ റിസോർട്ടിലെ ജീവനക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വാദം പൊളിയുന്നത്.

ആദ്യം വെടിയുതിർത്തത് പോലീസെന്നാണ് റിസോർട്ട് ജീവനക്കാരൻറെ മൊഴി. മാവോവാദികൾ എത്തിയ വിവരം തങ്ങൾ പോലീസിനെ അറിയിച്ചിട്ടില്ലെന്നും, മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസാണ് ആദ്യം വെടിയുതിർത്തതെന്നായിരുന്നു റിസോർട്ട് ജീവനക്കാരന്റെ മൊഴി. പത്തുപേര്‍ക്കുള്ള ഭക്ഷണവും അന്‍പതിനായിരം രൂപയും ആവശ്യപ്പെട്ട സംഘം മാന്യമായാണ് പെരുമാറിയതെന്നും, വിനോദസഞ്ചാരികൾ വന്നപ്പോൾ ഇവർ കൗണ്ടറിൽ നിന്നും മാറിനിന്നുവെന്നും പറയുന്നു.

സൈബര്‍ സെല്‍ നിരീക്ഷണത്തിനിടെയാണ് മാവോയിസ്റ്റ് സംഘമെത്തിയ വിവരം അറിഞ്ഞ പോലീസ് റിസോർട്ടിൽ എത്തുകയായിരുന്നു. പോലീസിനെക്കണ്ട മാവോയിസ്‌റ്റുകളായ രണ്ടുപ്പേർ പോലീസിന് നേരെ വെടിയുതിർത്തു അപ്പോൾ ആത്മരക്ഷയ്ക്ക് വേണ്ടി പോലീസ് തിരിച്ചു വെടിവച്ചതായിരുന്നു എന്നും കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ അതിന് തയ്യാറാവാതെയാണ് വെടിവെച്ചതെന്നും, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ എല്ലാം ഇപ്പോൾ തള്ളുന്ന വിധമാണ് റിസോർട് ജീവനക്കാരന്റെ മൊഴി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.