കേരളത്തിൽ ഞായറാഴ്ച്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാടാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. നാൽപതിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ജില്ലകളിലും വരൾച്ചയും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ 65പ്പേർക്ക് സൂര്യതാപമേറ്റു.
ആലപ്പുഴ ജില്ലയിലെ അംഗന്വാടികള്ക്ക് ഏപ്രില് ആറു വരെ അവധി പ്രഖ്യാപിച്ചു. സൂര്യാതാപം ഏല്ക്കാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും ഇന്ത്യന്മെഡിക്കല് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ശരാശരി 3ഡിഗ്രി വരെ താപനില കൂടാൻ സാധ്യതയുണ്ട്. അതിനാല് സൂര്യാതാപവും നിര്ജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലാകളക്ടർമാരോട് എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ഉറപ്പാക്കാനുള്ള നിർദേശവും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്ന്ന താപനില പാലക്കാട്, തൃശൂര്, പുനലൂര് എന്നിവിടങ്ങളില് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില് ഇപ്പോള് അനുഭവപ്പെടുന്ന കൊടുംചൂട് എല് നിനോ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന് ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല് നിനോ. സംസ്ഥാനത്ത് പലയിടത്തും താപനില രേഖപ്പെടുത്തിയിരിക്കുന്നത് 50-ന് മുകളിലാണ്. അതിനാലാണ് കൂടുതൽപേർക്ക് സൂര്യതാപമേൽക്കുന്നതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
Photo Courtesy : Google/ images are subject to copyright

Leave a Reply