നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്ഥിയാകും. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വം ടെലിഫോണിലൂടെ സുരേഷ് ഗോപിയുമായി ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് സൂചന.
പാര്ട്ടി ആവശ്യപ്പെട്ടാല് താൻ സ്ഥാനാര്ഥിയാകാന് തയ്യാറാണെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള തീരുമാനം ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും.
സുരേഷ് ഗോപി ഇപ്പോൾ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്. ബിജെപി ബിഡിജെഎസ്സിനായിരുന്നു തൃശൂര് സീറ്റ് നല്കിയത്. എന്നാൽ രാഹുൽ ഗാന്ധി വായനാടിൽ മത്സരിക്കുന്നതോടെ തൃശ്ശൂരിൽ മത്സരിക്കാനിരുന്ന തുഷാർ വെള്ളാപ്പിള്ളി അവിടേക്കു മാറി. അതോടെയാണ് ബി ഡി ജെ എസിൽ നിന്നും സീറ്റ് ബിജെപിക്കു കിട്ടിയത്.
തൃശ്ശൂരിൽ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമായതിനാൽ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തണമെന്ന് പാര്ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സുരേഷ് ഗോപിയെ തൃശ്ശൂരിൽ പരിഗണിച്ചത്.
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല് സംസ്ഥാന നേതാക്കള് പലരും മത്സരിക്കാന് ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂര്. അടിയന്തരമായി ഡല്ഹിയിലെത്താന് സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വം നിര്ദേശം നല്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് നാമനിര്ദേശപത്രിക സമര്പ്പിക്കേണ്ട അവസാന തീയതി. അതുകൊണ്ട് തന്നെ ഉടനടി പ്രഖ്യാപനം ഉണ്ടാകും.
Photo Courtesy : Google/ images are subject to copyright

Leave a Reply