അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2019 നാളെ നടക്കും. ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെതുന്നതിനായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് നടത്തിവരുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമാണ് മിസ് ഗ്ലാം വേൾഡ്. ലോകത്തിലെ 37 രാജ്യങ്ങളിലെ മത്സരാർഥികളാണ് ഇത്തവണ മിസ് ഗ്ലാം വേൾഡ് 2019 ൻറെ വേദിയിൽ മാറ്റുരയ്ക്കുന്നത്.

കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററാണ് മിസ് ഗ്ലാം വേൾഡ് 2019 ന് വേദിയാകുന്നത്. സൗന്ദര്യമത്സരരംഗത്ത് 17 വർഷത്തെ അനുഭവസമ്പത്തുള്ള പെഗാസസ് മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ , മിസ് ഏഷ്യ ഗ്ലോബൽ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

പെഗാസസ് മിസ് ഗ്ലാം വേൾഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയർത്തുകയാണ്. അമിതശരീര പ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കിയാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയർമാനുമായ ഡോ.അജിത് രവി അറിയിച്ചു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യമൂല്യങ്ങൾ ലോകജനതയ്ക്ക് മുന്നിലെത്തിക്കുകയെന്നതാണ് ഈ മത്സരത്തിൻറെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസ് ഗ്ലാം വേൾഡിൻറെ ടൈറ്റിൽ പാർട്ണേഴ്സ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും മഹീന്ദ്രയുമാണ് .

നാഷണൽ കോസ്റ്റും റൗണ്ട് , റെഡ് കോക്റ്റൈൽ റൗണ്ട് ,വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാ
ണ് മിസ് ഗ്ലാം വേൾഡ് മത്സരത്തിലുള്ളത്. മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ഏപ്രിൽ 20 ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വോക്ക് ട്രെയിനിംഗ്, ഫോട്ടോ ഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് സെക്ഷനുകൾ മത്സരാർത്ഥികൾക്ക് നല്ല പ്രചോദനമാണ് നൽകുന്നത്. ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത് മോഡലിംഗ് രംഗത്തെ പ്രമുഖ വ്യക്തികളാണ്. ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത് അന്താരാഷ്ട്ര ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് .

മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് ക്യാറ്റ് വോക് , മിസ് പെർഫക്ട് ടെൻ, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഫിറ്റ്നസ്, മിസ് ഹ്യുമേൻനസ്, ഗോർമെറ്റ് ക്വീൻ എന്നീ ടൈറ്റിലുകൾക്കും പുരസ്കാരങ്ങൾ നൽകും.

സാജ് എർത്ത് റിസോർട്സ് , മെഡിമിക്സ് , ഡി ക്യു വാച്ചസ് എന്നിവരാണ് മിസ് ഗ്ലാം വേൾഡ് 2019ൻറെ പവേർഡ് ബൈ പാർട്ണർസ്. കൽപന ഫാമിലി സലൂൺ ആന്റ് സ്പാ, കന്യക, പറക്കാട്ട് റിസോർട്സ്, നിയോ ടൂറെക്സ്, Ut Tv, യൂണിക് ടൈംസ്, സഞ്ജീവനം ,ഗോകുലം പാർക്ക്, ബി &ബി മെമ്മോറിയൽ ഹോസ്പിറ്റൽ, വി കെ വി കാറ്ററേഴ്സ്, ഐശ്വര്യ അഡ്വർടൈസിംഗ് എന്നിവരാണ് മിസ് ഗ്ലാം വേൾഡ് 2019 -ന്റെ ഇവന്റ് പാർട്ണേഴ്സ്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും മത്സരം കാണാനുള്ള അവസരം.

 

 

 

 

 

 

 

Leave a Reply

Your email address will not be published.