ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള് എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില് ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
നാളെ ചുഴലിക്കാറ്റ് ഒഡിഷയില് പ്രവേശിക്കും. മുന്നറിയിപ്പിനെ തുടര്ന്ന് ഒഡിഷയിലെ പതിനാല് ജില്ലകളില് നിന്ന് എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു. കാറ്റിൻറെ വേഗത മണിക്കൂറില് 210 കിലോമീറ്റര് വരെയാകാം. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശജില്ലകളില് കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ബംഗാള്, ആന്ധ്ര തീരത്തും നാശനഷ്ടങ്ങള് പ്രതീക്ഷിക്കുന്നുണ്ട് അതിനാൽ മുന്കരുതല് സ്വീകരിക്കാന് നിര്ദേശമുണ്ട്. മുൻകരുതലിനെ തുടർന്ന് 81 ട്രെയിനുകള് റദ്ദാക്കുകയും രണ്ട് ട്രെയിനുകള് വഴിതിരിച്ച് വിടുകയും ചെയ്തതു.
ടിക്കറ്റ് ക്യാന്സല് ചെയ്യാനുള്ള സൗകര്യം ഒരുക്കാന് റെയില്വെ നിര്ദേശിച്ചിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളില് സീറ്റ് ബുക്ക് ചെയ്തവര് യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില് ടിക്കറ്റ് ഹാജരാക്കിയാല് പണം മടക്കി നല്കുമെന്ന് റെയില്വെ അറിയിച്ചു.
യാത്രക്കാര്ക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികള് സ്വീകരിച്ചു വരുന്നതായും റെയില്വെ അറിയിച്ചു. റെയില്വെ ജീവനക്കാര് 24 മണിക്കൂറും യാത്രക്കാരുടെ സഹായത്തിനായി ഉണ്ടാകണമെന്നും റെയില്വെ പ്രത്യേകം നിര്ദേശിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply