സിപിഎമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയുടെ നടപടികളെ നിയമരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാസര്കോഡ് പിലാത്തറയില് കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തെ തുടര്ന്ന് ഇടതുപഞ്ചായത്തംഗം എന്.പി.സെലീനയുടെ അംഗത്വം റദ്ദാക്കാനുള്ള മീണയുടെ ശുപാര്ശയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. മാധ്യമ വിചാരണയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ട അധികാരിയല്ല ടിക്കാറാം മീണയെന്നും ആരോപണവിധേയരോട് വിശദീകരണം ചോദിക്കാന് പോലും തയ്യാറായില്ലെന്നും കോടിയേരി ആരോപിച്ചു . കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞവര്ക്കെതിരെ ക്രിമിനല് കേസെടുക്കാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതു പ്രകാരം റിട്ടേണിങ് ഓഫീസറായ കളക്ടര് പൊലീസില് പരാതി നല്കും. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും തെളിവായി കൈമാറും.
Photo Courtesy : Google/ images are subject to copyright

Leave a Reply