ലോക് സഭ തിരഞ്ഞെടുപ്പ് ഫലം നീളാൻ സാധ്യത. മേയ് 23-നാണ് വോട്ടെണ്ണൽ. കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചത്.

നേരത്തേ കമ്മിഷന്‍ തീരുമാനിച്ചത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് . എന്നാല്‍, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാന്‍ ഏപ്രില്‍ 24ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

അതിനാൽ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക്‌ നീളുമെന്നാണ് റിപ്പോർട്ട്. അൻപത് ശതമാനം വി വി പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം വച്ച് പ്രതിപക്ഷം പുനഃപരിശോധന ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി ഈ ഹർജി പരിഗണിച്ചില്ല.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.