അധികാരം പിടിച്ചതിന് പിന്നാലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള് ബിജെപി ആരംഭിച്ചു. 333 ലോക് സഭ സീറ്റുകളാണ് ബിജെപി യുടെ അടുത്ത ലക്ഷ്യം. മിഷന് 333 എന്ന പേരില് 2024-ല് 333 സീറ്റുകള് നേടുകയാണ് ലക്ഷ്യമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില് ദ്യോധര് പറഞ്ഞു.
ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലും ബംഗാളിലും സംഘടനാ ഘടന ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള് പാര്ട്ടി ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ കര്ണാടകയില് 28-ല് 26 സീറ്റും തെലങ്കാനയില് 17-ല് നാല് സീറ്റുകളും ലഭിച്ച ബിജെപി തമിഴ്നാട്, കേരള, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് ഒരു സീറ്റുപ്പോലും ലഭിച്ചില്ല.
സംഘടനാ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള വഴികള് കണ്ടെത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിൽ യോഗം ചേരുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സുനില് ദ്യോധര് ഇക്കാര്യങ്ങള് പറഞ്ഞത്.
Photo Courtesy : Google/ images are subject to copyright

Leave a Reply