നിപ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നിപ സ്ഥിതീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സംശയത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആര്‍ക്കുംതന്നെ പ്രാഥമികമായ രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിൽ ചികിത്സയിൽ കഴിയുന്ന അഞ്ചു പേരുടെയും നില മെച്ചപ്പെട്ടിട്ടുണ്ട്. സംശയമുള്ള അഞ്ചുപ്പേരുടെ രക്ത സാംപിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചു. ഇതിന്റെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കും അതുവരെ സാധാരണ ചികിത്സയാണു നൽകുക. പൂനെയില്‍ നിന്നും ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട് പക്ഷെ നിലവിലെ സാഹചര്യത്തിൽ ഈ മരുന്ന് ആര്‍ക്കും നല്‍കേണ്ട സാഹചര്യമില്ല.

ഇതുകൂടാതെ ചികിത്സയിലുള്ള യുവാവുമായി അടുത്തിടപഴകിയ 311 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരോഗ്യ വകുപ്പ് ഇവരോട് വീടിവിട്ട് പുറത്തിറങ്ങരുതെന്നും മറ്റുളളവരുമായി അടുത്ത് ഇടപഴകഴകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്തുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണം ഇപ്പോളും പുരോഗമിക്കുകയാണ്. വനംവകുപ്പിലേയും, മൃഗ സംരക്ഷണവകുപ്പിലേയും ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഘമാണ് ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.