റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. കെവൈസി(ഉപഭോക്താവിനെ അറിയുക)മാനദണ്ഡങ്ങള് പാലിക്കാതിരുന്നതിനാലും
കള്ളപ്പണ ഇടപാട് നിയമങ്ങള് പാലിക്കാത്തതിനും ഇത്തരം ഇടപാടുകള് റിപ്പോര്ട്ട് ചെയ്യുന്നതില് പരാജയപ്പെട്ടത് എന്നിവ സംബന്ധിച്ച സെൻട്രൽ ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് എച്ച്ഡിഎഫ്സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയത്.
വിദേശ കറൻസി അയയ്ക്കുന്നതിന് ചില ഇറക്കുമതിക്കാർ വ്യാജ എൻട്രികൾ ബാങ്കിലേക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് അധികാരികളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ ഇങ്ങനെയൊരു നടപടി.
ജൂണ് 18നാണ് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപ പിഴയടക്കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply