ചെന്നൈയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വെള്ളം തരാമെന്ന സർക്കാരിൻറെ പ്രഖ്യാപനവും നടക്കാതെ വന്നതോടെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കി. ജനം വെള്ളത്തിനായി വലയുകയാണ്. കാലവർഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നത്.

വരള്‍ച്ച രൂക്ഷമായതോടെ ചെന്നൈയിലെ സ്വകാര്യ സ്കൂളുകള്‍ പൂട്ടി തുടങ്ങി. വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കിയതോടെയാണ് സ്വകാര്യ സ്കൂളുകൾ ഇങ്ങനെയൊരു നടപടിയെടുത്തത്.

രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചെന്നൈയിലെ ഐ.ടി കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഫ്ലാറ്റുകളിൽ വെള്ളമില്ലാത്തതിനാൽ വീട്ടിലിരുന്നും ജോലി ചെയ്യാൻ സാധിക്കില്ലെന്നും ജീവനക്കാർ വ്യക്തമാക്കി.

കുടിവെള്ള ക്ഷാമത്തെ തുടർന്ന് ജനരോക്ഷം ശക്തമാവുകയാണ്. മഴ കിട്ടാൻ മധുരയുൾപ്പടെ ചെന്നൈയുടെ പലഭാഗങ്ങളിലും പ്രാർത്ഥനായഞ്ജം തുടരുകയാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.