ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്ക് ആർ.ബി.ഐ. ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കിക്കൊണ്ട് സേവനങ്ങൾ സൗജന്യമാക്കി. ഈ നടപടി ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. റിസര്വ് ബാങ്ക് നിര്ദേശപ്രകാരം ഓണ്ലൈന് ഇടപാടുകള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി.
ഇന്റര്നെറ്റ് ബാങ്കിങ്, മൊബൈല് ബാങ്കിങ് പ്ലാറ്റ്ഫോമുകളിലെ സേവനവും പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. സൗജന്യമാക്കിയിട്ടുണ്ട്. എന്നാൽ ചില ബാങ്കുകൾക്ക് സാങ്കേതിക തടസ്സങ്ങൾ മൂലം നടപ്പാക്കാൻ സാധിച്ചിട്ടില്ല. മൊബൈല് ആപ്പ് വഴിയുള്ള ഇടപാടുകളാണ് എസ്.ബി.ഐ. സൗജന്യമാക്കിയത്.
ബാങ്ക് ശാഖകള് വഴിയുള്ള നെഫ്റ്റ്, ആര്.ടി.ജി.എസ്. ഇടപാടുകള്ക്ക് ജി.എസ്.ടി. ഉള്പ്പെടെ ഫീസുണ്ടാകും. ഓഗസ്റ്റ് ഒന്നു മുതല് ഇമ്മീഡിയറ്റ് പേമെന്റ് സര്വീസ് (ഐ.എം.പി.എസ്.) വഴിയുള്ള ഇടപാടുകളുടെ ഫീസ് ഒഴിവാക്കാനും എസ്.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply