ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമിഫൈനലിലേക്കുള്ള പ്രവേശനം. ഇതോടെ ഇന്ത്യ സെമി ഉറപ്പിച്ച രണ്ടാമത്തെ ടീമായി. ജസ്പ്രീത് ബൂംറ നാലുവിക്കറ്റും ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. അവസാനം വരെ പൊരുതിയ ബംഗ്ലദേശ് ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. ലോകകപ്പിലെ രോഹിതിൻറെ നാലാം സെഞ്ചുറിയാണിത്. രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 92 പന്തു നേരിട്ട രോഹിത് ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസാണെടുത്തത്. ഇതോടെ ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡും, ഇന്ത്യൻ താരമെന്ന റെക്കോർഡും രോഹിത് ശർമയ്ക്ക് സ്വന്തമായി.

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് നേടിയ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.