സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നിലവിലെ പ്രതിസന്ധി രൂക്ഷമാവും.
പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവന്ന് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഉടന്‍ മഴ കിട്ടിയില്ലെങ്കില്‍ കടുത്ത നിയന്ത്രനാം ഏർപ്പെടുത്തേണ്ടിവരുംമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ഈ വർഷം മഴ 46 ശതമാനം കുറവായിരുന്നു സംസ്ഥാനത്ത് ലഭിച്ചത്. ഇടുക്കി ഡാമില്‍ ഇപ്പോൾ ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ 50 ശതമാനത്തിലേറെയാണ് ഇത്തവണത്തെ മഴകുറഞ്ഞത്.

കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെ നിരക്കു കൂടും. ചാര്‍ജ് വര്‍ദ്ധന ഇന്നലെ മുതല്‍ നിലവില്‍ വന്നതായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.