ഇറ്റലിയിലെ നാപ്പോളിയില് നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില് സ്വര്ണ റെക്കോഡുമായി ഇന്ത്യന് അത്ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര് ഓട്ടത്തിലാണ് ദ്യുതി സ്വര്ണം സ്വന്തമാക്കിയത്. 11.32 സെക്കന്റില് ഓടിയെത്തിയാണ് ഈ നേട്ടം ദ്യുതി ചന്ദ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്ണം നേടുന്ന ആദ്യ ഇന്ത്യന് താരമെന്ന റെക്കോര്ഡും ഇതോടെ ദ്യുതി ചന്ദിന് സ്വന്തം. ഈ ഇനത്തില് സ്വിറ്റ്സര്ലന്ഡിന്റെ അജ്ല ഡെല് പോന്റെ 11.33 സെക്കന്ഡ് കൊണ്ട് ഓടിയെത്തിയാണ് വെള്ളി കരസ്ഥമാക്കിയത്.
11.41 സെക്കന്ഡെടുത്താണ് ദ്യുതി സെമിഫൈനലിൽ നിന്നും ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടു തവണ ഏഷ്യന് ചാമ്പ്യന് ആയിട്ടുണ്ട് ദ്യുതി. ഫൈനലില് 11.32 സെക്കന്ഡില് ഓടിയെത്തിയാണ് ദ്യുതി സ്വര്ണ്ണം നേടിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply