സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂർ പ്രളയത്തിൽ മുങ്ങി. ചാലിയാര്‍ കരവിഞ്ഞതോടെ ഒട്ടുംപ്രതീക്ഷിക്കാതെയായിരുന്നു ടൗണിലെ കടകളിലും വീടുകളിലും വെളളം കയറിയത്. നിലമ്പൂരില്‍ പുലര്‍ച്ചെയാണ് വെളളപ്പൊക്കം ഉണ്ടായത്.

വെള്ളംക്കയറിയ പ്രദേശങ്ങളിൽ നിന്നും ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. എടവണ്ണപ്പാറ, അരീക്കോട് ,വാഴക്കാട് മേഖലകളിലും വീടുകളില്‍ വെളളം കയറി. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയും ഉരുള്‍പൊട്ടലും. പുഴകൾ കരകവിഞ്ഞൊഴുകുകയും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കം രൂപംകൊള്ളുകയാണ്.

കണ്ണൂരില്‍ വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണ്‍ വെളളത്തിനടിയിലായി. മൂന്നാര്‍ ഒറ്റപ്പെട്ടു. എറണാകുളം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.