ആധുനിക വത്കരണത്തിൻെറ ഭാഗമായി സൈന്യത്തിൻെറ അംഗസംഖ്യ കുറയ്ക്കാൻ ശുപാർശ. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ജോലിചെയ്യുന്ന 27000 ഓളം സൈനികരെയാണ് സേനയിൽ നിന്നും പിരിച്ചുവിടാൻ കരസേനാ ആലോചിക്കുന്നത്.

പുതിയ പദ്ധതിയിൽ ആറുവർഷത്തിനുള്ളിൽ ഒന്നരലക്ഷത്തോളം സൈനികരെ കുറയ്ക്കാനാണ് തീരുമാനം. ഈ പദ്ധതിയിൽ സൈനിക ജോലികളല്ലാത്ത മറ്റുവിഭാഗങ്ങളിൽ ജോലികൾ ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജാൻമാരെയും ഒഴിവാക്കാനാണ് ആലോചിക്കുന്നത്.

ഇതിലൂടെ 1600 കോടി രൂപയാണ് സൈന്യത്തിന് ശമ്പളയിനത്തിൽ ലാഭം. പന്ത്രണ്ടര ലക്ഷത്തോളം സൈനികരാണ് കരസേനയിലുള്ളത്. ഇതില്‍ 1.75 ലക്ഷം സൈനികരെ വിവിധ ഓര്‍ഗനൈസേഷനുകളിലായി വിന്യസിച്ചിരിക്കുകയാണ്. ഇവരിൽ നിന്നും സ്ഥിരമായി സൈന്യത്തിൻെറ ഭാഗമാകാത്തവരെയാണ് ഒഴിവാക്കുന്നത്.

മൂന്ന് സേനാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. ഇങ്ങനെ ചെയ്യുമ്പോൾ മൂന്ന് സേന വിഭാഗങ്ങളും ഒരു കമന്റിന് കീഴിലാകും. ഇത് സുരക്ഷാ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍ ശക്തവും കാര്യക്ഷമവുമായി തിരിച്ചടിക്കാൻ സാധിക്കുമെന്നാണ് നിഗമനം. ഇതോടെ യുദ്ധത്തെ നേരിടുന്ന സൈന്യത്തിന്റെ രീതിക്ക് തന്നെ കൂടുതൽ മാറ്റങ്ങൾ വരും.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.