പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയവിടങ്ങളിലെല്ലാം പ്രതിഷേധത്തിന് ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ നിയന്ത്രണങ്ങളാണ്. മൊബൈൽ സേവനങ്ങൾ, ഇൻ്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവ റദ്ദാക്കി. കൂടാതെ ഡൽഹിയിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചു. പ്രതിഷേധം കനത്തതിനെത്തുടർന്ന് പതിനേഴ് മെട്രോ സ്റ്റേഷനുകളും അടച്ചു.

കൂടാതെ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിൽ നിന്നായി രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, വിദ്യാര്‍ഥികളും ഉള്‍പ്പടെ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിച്ചു. അവിടെ പ്രതിഷേധം നേരിടാന്‍ പൊലീസ് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് കാട്ടി പോലീസ് നോട്ടീസ് ഇറക്കി.

ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ. മണ്ഡി ഹൗസ്, പ്രഗതി മൈതാനം, ചെങ്കോട്ട, സീലംപൂര് ഷഹീദ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഗുജറാത്തിലും അഹമ്മദാബാദിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. അതേസമയം, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദ് പൂര്‍ണമായിരുന്നു. സമാധാനപരമായിട്ടാണ് അവിടെ ബന്ദ് നടത്തിയത്. കര്‍ണാടകയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.