ഇ​റ്റ​ലി​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 42 പേ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയവരെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

തി​രി​ച്ചെ​ത്തു​ന്ന​വ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്ക​ണം എ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. 42 മലയാളികളെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ള്‍ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തു​ട​രും. ദോഹ വഴിയെത്തിയ സംഘത്തെ മുൻകരുതലിൻ്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഇവരിൽ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

കോവിഡ് 19 ലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ ആശുപത്രി നിരീക്ഷണത്തിലുളള രണ്ടു വയസ്സുളള കുട്ടിയുടെ ഉൾപ്പെടെ 24പ്പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. എറണാകുളം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരുടയെും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ 23 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തിൽ വിമാനത്താവളത്തില്‍ പരിശോധനകൾ കര്‍ശനമാക്കി. ജില്ലയില്‍ ആകെ 347 പേര്‍ നിരീക്ഷണത്തിലുണ്ട്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.