സംസ്ഥാനത്ത് ഇന്ന് 19പ്പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരില് ഒന്പതും, കാസര്കോട്ടും മലപ്പുറത്തും മൂന്ന് വീതവും,തൃശൂരില് രണ്ട് പേരിലും, ഇടുക്കിയിലും വയനാട്ടിലും ഒന്ന് വീതവുമാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138ഉം, നിലവിൽ ചികിത്സയിലുള്ളത് 126 ആയി.
വയനാട് ജില്ലയില് ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതേസമയം, പത്തനംതിട്ടയില് ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് 136 പേര് ആശുപത്രിയില് നിരീക്ഷണത്തിലായിട്ടുണ്ട്. ഇതോടെ 1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. കൊച്ചിയില് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര് ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച കൊറോണ പ്രതിനിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 47 തദ്ദേശ സ്ഥാപനങ്ങളില് കമ്മ്യൂണിറ്റി കിച്ചന് ഇന്ന് പ്രവര്ത്തനമാരംഭിച്ചതായും, റേഷന് കാര്ഡില്ലാത്തവര്ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്നും, ആധാര് നമ്പര് പരിശോധിച്ചായിരിക്കും ഇവര്ക്ക് റേഷന് നല്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply