സംസ്ഥാനത്ത് ഇന്ന് 6പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതോടെ ചികിൽസയിലുള്ളവരുടെ എണ്ണം 165 ആയി. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. അതിൽ 620പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമാണ്. സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് എത്രയും വേഗം പരിശോധിക്കും, അതിനായി റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം ഭേദമായി.

സംസ്ഥാനത്തിന് ഇന്ന് ദുഃഖകരമായ ദിനമാണ് കൊച്ചിയിലെ ഒരു കൊറോണ ബാധിതൻ ഇന്ന് മരിച്ചു. ഇന്ന് രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്.
കോവിഡിൻ്റെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന എൻട്രൻസ് പരീക്ഷ മാറ്റി വച്ചു.

കമ്മ്യൂണിറ്റി കിച്ചണുകളിൽ ആൾകൂട്ടം പാടില്ലായെന്നും അദ്ദേഹം പരാമർശിച്ചു. കൂടാതെ പത്രവിതരണം അവശ്യ സർവീസ് ആണ്, അതിനാൽ റസിഡന്റ്സ് അസോസിയേഷനുകള്‍ അതിനു തടസം നിൽക്കാതെ പത്രവിതരണവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.