ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കവിഞ്ഞു. ഇതിൽ പതിനായിരിത്തിൽ കൂടുതൽ മരിച്ചത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം മരിച്ചത് 889പ്പേരാണ്. ഇതോടെ ആകെ മരണം 10,023 ആയി. മരണനിരക്കില് ഇറ്റലിക്ക് പിന്നാലെയാണ് സ്പെയിന്. 24 മണിക്കൂറിനിടെ സ്പെയിനില് 832 പേര് മരിച്ചു. ആകെ മരണം 5690 ആയി.
അതേസമയം, ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ആറരലക്ഷത്തോളമായി. അമേരിക്കയില് മാത്രം ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ഇതില് അമ്പതിനായിരത്തോളം രോഗികള് ന്യൂയോര്ക്കില് നിന്നാണ്. ഇന്നലെ മാത്രം 515 പേരാണ് അമേരിക്കയില് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ രണ്ടായിരം കടന്നു. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള് രണ്ട് ദിവസത്തിനുള്ളില് ഇരട്ടിയായിട്ടുണ്ട്.
ന്യൂയോർക്കിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ, ന്യയോര്ക്കിലേക്ക് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകളില്ല.
സ്പെയിന് മരണസംഖ്യയില് ചൈനയെ മറികടന്നു. സ്പെയിനില് കൊറോണ ബാധിച്ച് അയ്യായിരത്തിലധികം ആളുകളാണ് മരിച്ചത്. 70,000ത്തിലധികം രോഗികളുമുണ്ട് സ്പെയിനിൽ. ഫ്രാന്സില് 319 ഉം ബ്രിട്ടനില് 260 പേരാണ് ഇന്നലെ മരിച്ചത്. ലോകത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിനായിരം കവിഞ്ഞു. അതേ സമയം 139,000 പേര് രോഗമുക്തരായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply