മഹാരാഷ്ട്രയിൽ വീണ്ടും കനത്ത മഴ, ഇതേത്തുടർന്ന് ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലായി പലയിടങ്ങളിലായി മണ്ണിടിച്ചിലും ഗതാഗതം തടസപ്പെട്ടു.
ജോഗേശ്വരിയില് വെസ്റ്റേണ് എക്സ്പ്രസ് ഹൈവേ മുടങ്ങുകയും മുംബൈ നഗരത്തില് പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു.
റായിഗഡ്, താനെ, മലാട് എന്നീ പ്രദേശങ്ങളിൽ ഇപ്പോളും കനത്ത മഴ തുടരുകയാണ്. മിക്കയിടങ്ങളിലും സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴ റോഡ്,റെയില്,ഗതാഗത സര്വീസുകളെ നന്നായി ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് സര്വീസ് നടത്തുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply