കാറപകടത്തിൽ മരിച്ച സിറാജ്‌ ബ്യൂറോ ചീഫ്‌ കെ എം ബഷീറിന്റെ മൃതദേഹം പ്രസ്‌ക്ലബ്ബില്‍ ഉച്ചക്ക്‌ ഒരുമണിക്ക്‌ പൊതുദര്‍ശനത്തിന്‌ വെക്കും.

ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഐഎഎസ്‌ ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ ഓടിച്ച കാറിടിച്ച്‌ ബഷീര്‍ മരിച്ചത്‌. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമാർട്ടം തുടങ്ങി.

കുമാരപുരം പള്ളിയില്‍ എത്തിച്ച ശേഷമാണ്‌ പ്രസ് ക്ലബ്ബിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന്‌ തിരൂരേക്ക്‌ കൊണ്ടുപോകും. വടകര നടുവണ്ണൂര്‍ ജുമാ അത്ത്‌ ഖബറിസ്‌ഥാനിലാണ്‌ കബറടക്കം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.