അമേരിക്ക ബുധനാഴ്ച മുതല് ഇന്ത്യയ്ക്കുളള വ്യാപാരമുന്ഗണന നിര്ത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറെ ഡോണള്ഡ് ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വേണ്ടത്ര മുൻഗണന നൽകുന്നില്ലായെന്നാരോപിച്ചാണ് ഇങ്ങനെയൊരു നടപടി.
മാർച്ചിൽ വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുൻഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില് നിന്നും അമേരിക്ക ഇന്ത്യയെ ഒഴിവാക്കുമെന്ന് ഡോണള്ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജൂൺ 5 മുതലായിരിക്കും ഈ നടപടി ആരംഭിക്കുന്നത്.
അമേരിക്കയില് വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്ഗണന നല്കുമ്പോള് പകരമായി ആ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്കു തുറന്നുകൊടുക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ ഇന്ത്യയിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ് കൂടുതൽ ഇറക്കുമതി കുറവാണ്. ഇതാണ് ഈ നടപടിയിലെത്തിക്കാനുള്ള പ്രധാന കാരണം.
Photo Courtesy : Google/ images are subject to copyright

Leave a Reply