ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരുന്നതുകൊണ്ട് കേരളത്തിലെ 12 ജില്ലകളിലും കഠിനമായ ചൂടിനുള്ള ജാഗ്രതാ നിര്ദ്ദേശം തുടരുകയാണ്.
വ്യാഴാഴ്ച വരെ താപനില കൂടാന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളില് ഇന്നു കൂടി തീവ്രമായ ചൂട് അനുഭവപ്പെടാം. ഏറ്റവും ചൂടനുഭവപ്പെടുന്നത് പാലക്കാടാണ് നാല്പത്തിയൊന്ന് ഡിഗ്രിയാണ് പാലക്കാട് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൂടുകൂടിയതോടെ ജനജീവിതം ദുസഹമാവുകയാണ്. പകല് പുറത്തിറങ്ങാനും രാത്രിയില് കിടന്നുറങ്ങാനും പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ. 11 മണിക്കും 3 മണിക്കും ഇടയിലുള്ള വെയിൽ കൊള്ളരുതെന്നും വെയിലത്ത് നടക്കുമ്പോള് അസ്വസ്ഥത അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply