പി.സി. ജോർജ് എംഎൽഎയ്ക്കു ഡൽഹിക്കു വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ.ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്നു കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശർ…ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് നേരത്തെ പറഞ്ഞിരുന്നു.ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു.കന്യാസ്ത്രീകളെ അപമാനിച്ച പി.സി. ജോർജ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ സമൻസിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ജോർജ്.ഈ പരാതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് എന്തോ കുഴപ്പമുണ്ട്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണു സർക്കാരെന്നും രേഖ ശർമ ആരോപിച്ചു.മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു അതൃപ്തി അറിയിക്കും.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.