യുഎസ് ഓപ്പണ് പുരുഷ സിംഗിള്സ് കിരീടം സെര്ബിയന് താരം നൊവാക് ദ്യോക്കോവിച്ചിന്.ഫൈനലില് യുവാന് മാര്ട്ടിന് ഡെല്പെട്രോയെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ചാണ് ദ്യോക്കോവിച്ച് കിരീടം നേടിയത്. സ്കോര് 6-3,7-6,6-3.മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്ബിയന് താരം ഡെല്പൊട്രോയുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്. കഴിഞ്ഞ വിംബിള്ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്സ്ലാം കിരീടനേട്ടമാണിത്. 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല് പോട്രോ ആദ്യമായാണ് ഒരു ഗ്രാന്ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2014 യു.എസ് ഓപ്പണ് റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്പ്പിച്ചാണ് നൊവാക് ദ്യോക്കോവിച്ച് ഫൈനലില് എത്തിയത്.
Photo Courtesy : Google/ images are subject to copyright


Leave a Reply