- അവതാരക എന്നുള്ള നിലയിൽ മറക്കാൻ പറ്റാത്ത അനുഭവം എന്താണ് ?
കുറെ വർഷങ്ങളായി ഈ മേഖലയിൽ നിൽക്കുന്നതുകൊണ്ട് ഒരനുഭവമായി എടുത്തുപറയാൻ പ്രത്യേകിച്ച് ഒന്നുമില്ല , എന്റെ ജീവിതത്തിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്ന ഒരാവസ്ഥയായിരുന്നു .തീരെ പ്രശസ്തി ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാൻ..പക്ഷെ അങ്ങനെയൊരു മേഖലയിലാണ് ഞാൻ എത്തപ്പെട്ടത് . എങ്ങനെയോ ഒരു വിവാദനായികയായി . ആ സമയത്ത് എന്നെകുറിച്ച് ഒത്തിരി വിവാദങ്ങൾ വന്നിട്ടുണ്ടായിരുന്നു . അതൊക്കെ കേട്ടുകേട്ട് ഞാൻ എന്ന വ്യക്തി സ്ട്രോങും ബോൾഡുമായി മാറി എന്നുള്ളത് വസ്തുതയാണ് . വിവാദങ്ങൾ ഇപ്പോഴും സ്വയം വിലയിരുത്തലിന് കാരണമാകാറുണ്ട് .ഞാൻ എന്താണെന്നത് എനിക്കും എന്നെ അറിയുന്നവർക്കും മാത്രമേ മനസിലാകുള്ളൂ . എന്നെ തീരെ അറിയാത്ത വ്യക്തികൾ എന്നെ കുറിച്ച് അഭിപ്രായങ്ങൾ പറയുമ്പോൾ അതിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട് . സ്വയം പഠിക്കാനും വിലയിരുത്താനും അത് സഹായിക്കും . പിന്നെ സമൂഹത്തിലെ വിവിധമേഖലകളിലെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികളെ പരിചയപ്പെടാനും അവരുമായി വേദി പങ്കിടാനും സാധിച്ചിട്ടുണ്ട് . അതിൽ കുറച്ചുപേർ നല്ല സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും മാറിയിട്ടുണ്ട് , ഇന്ന് ഏതൊരു സ്റ്റേജിലും സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചതും ഈ മേഖലയിൽ നിന്ന് കിട്ടിയിട്ടുള്ള അറിവ് തന്നെയാണ് . ഇതൊരു നേട്ടം തന്നെയാണ് .
- മീ ടൂ വിവാദം കത്തിനിൽക്കുന്ന കാലമാണല്ലോ ഇത് . രഞ്ജിനിക്ക് അത്തരം അനുഭവങ്ങൾ എന്തെകിലും പങ്കുവയ്ക്കുവാനുണ്ടോ ?
മീ ടൂ വിവാദം ഉണ്ടാകാൻ തന്നെ കാരണം പ്രതികരിക്കരിക്കേണ്ട സമയത്ത് പ്രതികരിക്കാൻ പറ്റാതിരിക്കുകയും പിന്നെ അതിനെകുറിച്ചോർത്ത് മാനസികസംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുകയും പിന്നീട് അത് വെളിപ്പെടുത്തേണ്ടിവരികയും ചെയ്യുന്നത് കൊണ്ടാണ് . എനിക്ക് അങ്ങനെ ഒരു വിഷയം വരാൻ ഒരു സാധ്യതയും ഇല്ല. പ്രതികരിക്കേണ്ടിടത്ത് മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്യും ഞാൻ . രണ്ടുമൂന്ന് സഹചര്യങ്ങൾ ഉണ്ടായപ്പോഴൊക്കെ ഞാൻ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട് . പ്രശ്നങ്ങൾ മീ ടു വരെ എത്താതിരിക്കാൻ കാരണം പ്രതികരിക്കേണ്ട സമയത്ത് ഞാൻ പ്രതികരിച്ചിട്ടുണ്ട് ആ വിഷയം അവിടെ അവസാനിച്ചിട്ടുമുണ്ട് എന്നുള്ളതാണ് . പിന്നെ ചിലത് പ്രായത്തിന്റെ പ്രശ്നമാണ് . ചിലർക്ക് സാഹചര്യം കാരണം ,അറിവില്ലായ്മ കാരണം, തെറ്റായ ഉപദേശങ്ങൾ കാരണം, ഉല്ക്കര്ഷേച്ഛ കാരണം ചൂഷണത്തിന് വിധേയപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും .കുറെ നാൾ കഴിയുമ്പോൾ അതേക്കുറിച്ചോർത്ത് മറ്റു കുട്ടികൾക്ക് ഈ അനുഭവം ഉണ്ടാകരുത് എന്ന ചിന്തയുണ്ടാകുമ്പോഴായിരിക്കാം മീ ടൂ വിവാദമാകുന്നത് .മീ ടൂ നല്ലതുതന്നെയാണ് .പക്ഷെ സത്യസന്ധമായി അത് പുറത്തുവരുമ്പോൾ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുമ്പോഴാണ് മീ ടൂ വിന് അർത്ഥമുണ്ടാകുന്നത് . പക്ഷെ കുറെ ആൾക്കാർ ഇപ്പൊ മീ ടൂ ദുരുപയോഗം ചെയ്യുന്നുണ്ട് . എനിക്ക് മീ ടൂ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല . കാരണം ഞാൻ പ്രതികരിക്കുന്നയാളാണ്.ചെറിയ പ്രായത്തിൽ പ്രതികരിക്കാൻ പേടിയായിരിക്കും . കുട്ടികളെ തെറ്റും ശരിയും മനസിലാക്കി വളർത്തേണ്ടതുണ്ട്.
- വിവാഹം എന്ന ആചാരത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ?
എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ് .അതിൽ ഒരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ല . ജീവിതത്തിൽ സന്തോഷവതിയാണെങ്കിൽ മാറ്റം അനിവാര്യമല്ലല്ലോ. മാറണംഎന്ന തോന്നലുണ്ടാകുമ്പോൾ അത് വിവാഹത്തിലൂടെയാണ് വേണ്ടതെങ്കിൽ ഞാൻ തീർച്ചയായും വിവാഹിതയാകും. ഇപ്പൊ തല്ക്കാലം അങ്ങനൊരു ചിന്ത ഉണ്ടായിട്ടില്ല . ഈ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ് .
- അടുത്തിടെ ബിഗ്ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നല്ലോ ? ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കാമോ ?
ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തോരു അനുഭവം പറയാൻ ഒരു മിനിറ്റോ രണ്ടു മിനിറ്റോ കൊണ്ട് സാധ്യമല്ല . ജീവിതത്തിൽ ഒരു പരിവർത്തനമുണ്ടാക്കാനുള്ള സോഷ്യൽ എക്സ്പിരിമെന്റായിരുന്നു ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ . ഞാൻ എന്ന വ്യക്തിയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പഠിക്കാൻ വേണ്ടിയാണ് ആ ഷോയിൽ പങ്കെടുക്കാൻ പോയത് . പ്രത്യേകിച്ച് ഞാൻ അവിടെനിന്നും ഒന്നും പഠിച്ചില്ല എന്നുള്ളതാണ് വാസ്തവം . ഞാൻ എന്നുള്ള വ്യക്തിത്വത്തിൽ എനിക്ക് ആത്മവിശ്വാസം ഉണ്ട് . അവിടെ മറ്റൊരാളായി നില്ക്കാൻ ഞാൻ തീരെ ശ്രമിച്ചിട്ടില്ലായിരുന്നു . അടച്ചിട്ട ഒരു വീട്ടിനുള്ളിൽ അറുപത് ദിവസത്തോളം മുപ്പത്തഞ്ചിൽപരം ക്യാമറയ്ക്ക് മുന്നിൽ നമുക്ക് പൊരുത്തപ്പെടാനാകാത്ത, യോജിക്കാനാകാത്ത വ്യക്തിത്വങ്ങളുമായി താമസിക്കേണ്ടി വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന വൈകാരികമായ, മാനസികമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് . അതുപോലെതന്നെ നല്ല കാര്യങ്ങളും അവിടെനിന്നും കിട്ടിയിട്ടുണ്ട് . തീർച്ചയായും ഞാൻ എന്ന വ്യക്തിയിൽ യാതൊരുവിധ കോംപ്രമൈസും ഞാൻ ചെയ്തിട്ടില്ല . വളരെ നല്ലൊരു അനുഭവമായിരുന്നു അത്
അടുത്ത പേജില് തുടരുന്നു





Leave a Reply