ഇന്ന് ആറ്റുകാൽ പൊങ്കാല. വ്രതം നോറ്റു കാത്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല ദേവിക്ക് സമർപ്പിക്കാനായി ഇന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു എത്തിയിരിക്കുന്നത്. പൊങ്കാലയ്ക്കായി നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാല പ്രമാണിച്ചു ഇന്ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയാണ്. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി സംസ്ഥാനത്തിൻറെ പല ദേശങ്ങളിൽ നിന്നായി നിരവധി ഭക്തർ എത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കാണ് പൊങ്കാല അടുപ്പുവേട്ട്. ആറ്റുകാൽ ക്ഷേത്ര മുറ്റത്ത് ഒരുക്കിയിരിക്കുന്ന പണ്ടാരഅടുപ്പിൽ ക്ഷേത്രത്തിലെ നിലവിളക്കിൽ നിന്നും അഗ്നി പകരുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമാകും.

ക്ഷേത്രത്തിൽ നിന്നും പത്ത് കിലോമീറ്റർ ചുറ്റളവിൽ ലക്ഷക്കണക്കിന് പണ്ടാര അടുപ്പുകൾ ഒരുങ്ങിക്കഴിഞ്ഞു. ഈ അടുപ്പുകളിലേക്കു ഒരേ സമയം തന്നെ ക്ഷേത്ര മുറ്റത്തൊരുക്കിയ പണ്ടാര അടുപ്പിൽ നിന്നുമുള്ള തീയാണ് പകർനെത്തുന്നത്. ഒരേ സമയം തന്നെയാണ് ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീ പകർന്നെത്തിയത്. തീ പകർന്നെത്തുന്നതോടെ നഗരം യാഗശാലയായി മാറി. അമ്മേ ശരണം ദേവി ശരണം എന്ന വിളികളോടുകൂടി തിരുവനന്തപുരം നഗരം മുഴുകിനിൽക്കുകയാണ്. ഉച്ചക്ക് 2.15 നാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. നിവേദിക്കുന്നതിനായി 200ൽ പരം ശാന്തിമാരെ പലയിടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

ആറ്റുകാലമ്മയുടെ അനുഗ്രഹം ഇന്ന് ലക്ഷക്കണക്കിന് നേർച്ച കലങ്ങളിൽ ഭക്ത മനസുകൾക്ക് നിർവൃതിയേകി പൊങ്കാലയായി തിളച്ചു പൊങ്ങും. തിളച്ചുപൊങ്ങുന്ന സമയത്തു ദേവീസ്തുതികളും കുരവകളുമായി ഭക്തർ കുപ്പുകരങ്ങളോടുകൂടി ദേവിയ്ക്ക് സമർപ്പിക്കും. ആറ്റുകാലമ്മയ്ക്ക് ഒരുക്കിയ വിഭവങ്ങളിൽ നിയോഗിച്ചിട്ടുള്ള ശാന്തിമാർ ഉച്ചയ്ക്ക് 2.15ന് ആറ്റുകാലമ്മയുടെ അനുഗ്രഹമായി പുണ്യാഹം തളിക്കും. അടുത്തവർഷവും ഈ തിരുമുറ്റത്ത് പൊങ്കലയ്ക്കായി എത്താനുള്ള സൗഭാഗ്യം തരണമേയെന്ന് പ്രാർത്ഥിച്ചാണ് പൊങ്കല സമർപ്പിക്കുന്നത്. ദേവീ സന്നിധാനത്തിൽ സ്വയം പൊങ്കാലയായി എരിഞ്ഞ, പൊങ്കാലയായി തിളച്ചുതൂവിയ മനസ്സുകൾക്ക് ഇനി ഒരാണ്ടിൻറെ നിർവൃതിയോടെ മടങ്ങാം. നാളെ രാത്രി 9.15 ന് രാത്രി 12.15 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

 

 

 

 

 

Photo Courtesy : Jilsha .K.B. 

 

 

Leave a Reply

Your email address will not be published.