കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം പ്രതികൾ സഞ്ചരിച്ച കാർ കണ്ടുപിടിച്ചു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോയിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസർഗോഡ് പാക്കം വെളുത്തോളിയിൽ ഉപേക്ഷിച്ചനിലയിലാണ് കാർ കണ്ടെത്തിയത്. അക്രമിസംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായിബന്ധപ്പെട്ട് നിരവധിപ്പേർ പോലീസ് കസ്റ്റഡിയിലുണ്ട് അവരെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിലെ മുഖ്യ സൂത്രധാരൻ പീതാംബരനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. പീതാംബരനെ പാർട്ടിയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു. നിലവിൽ ഇപ്പോൾ ഏഴുപ്പേർ കസ്‌റ്റഡിയിലുണ്ട് കൂടുതൽ തെളിവുകൾ ലഭിച്ചതിനുശേഷം അവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എന്നാൽ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തെത്തി.

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.