പുതു ചരിത്രം കുറിക്കാനൊരുങ്ങി നിർമല സീതാരാമൻ. മോദി സർക്കാരിന്റെ തുടർച്ചയായ രണ്ടാം ഭരണത്തിൻെറ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ പുതിയ ഒരു ചരിത്രം കൂടിയാണ് കുറിക്കുന്നത്.
ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്നും വനിതാധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന റെക്കോര്ഡും നിര്മല സീതാരാമനു സ്വന്തമാകും.
1970 ഫെബ്രുവരി 28നായിരുന്നു ചരിത്രത്തിലാദ്യമായി പാര്ലമെന്റില് ഒരു വനിത ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്ജി ദേശായി രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിഅദ്ദേഹത്തിൻെറ ചുമതലകൂടി ഏറ്റെടുത്ത ആ വർഷമായിരുന്നു അത്. ഇന്ദിരയുടെ ബജറ്റ് അവതരണത്തിന്അന്ന് നല്ല കയ്യടി നേടിയിരുന്നു. എന്നാൽ നാളെത്തെ സീതാരാമൻറെ ബജറ്റ് അവതരണം എങ്ങനെയുള്ളതായിരിക്കുമെന്ന് നാളെ കാത്തിരുന്നു കാണാം.
48 വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ ലോക്സഭയില് ഒരു വനിതാ ബജറ്റ് അവതരിപ്പിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply