സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഗാർഹിക ഉപഭോക്താക്കൾക്ക് 8 മുതൽ 10 ശതമാനം വരെ വൈദ്യുതി നിരക്ക് കൂട്ടാനാണ് തീരുമാനം. മഴലഭിക്കാത്ത സാഹചര്യം തുടര്‍ന്നാല്‍ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കെ.എസ്.സി.ബി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഇരുപത്തഞ്ചുരൂപ കൂടും. രണ്ടുദിവസത്തിനകം പുതുക്കിയ നിരക്ക് പ്രഖ്യാപിക്കും. സംസ്ഥാനത്ത് 2017 ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് 20 പൈസമുതല്‍ 40 പൈസവരെയുള്ള വര്‍ധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 10 ദിവസത്തേക്ക് മഴ പെയ്തില്ലെങ്കിലും ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. മഴലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞാൽ അത് നേരിടാനുള്ള കാര്യങ്ങള്‍ ഇന്ന് വൈദ്യുതി ബോര്‍ഡ് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ഇന്ന് ചേരുന്ന യോഗത്തിൽ പുറത്തുനിന്ന് വാങ്ങി വൈദ്യുത ഗ്രിഡ്ഡിലൂടെ എത്തിക്കുന്ന വൈദ്യുതി 64 ദശലക്ഷം യൂണിറ്റില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യത്തെക്കുറിച്ചും തീരുമാനമെടുക്കും.                   Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.