തൊണ്ണൂറ്റിയൊന്നാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ ലോസ് ആഞ്ജലീസ് ഡോൾബി തിയ്യറ്ററിൽ തുടരുന്നു. റമി മാലെക്കാണ് മികച്ച നടനുള്ള പുരസ്കാര ജേതാവായത്. ബൊഹീമിയൻ റാപ്സഡിയിലെ അഭിനയത്തിനാണ് റാമി മാലിക് മികച്ച നടനായി തിരഞ്ഞെടുത്തത്.
ഒലീവിയ കോള്മാനാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്ഡ് നേടിക്കൊടുത്തത്. പീറ്റർ ഫാരെല്ലി ഒരുക്കിയ ഗ്രീൻ ബുക്കിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം. മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്ക്കാരം ഹന്ന ബീച്ച്ലര്ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര് എന്ന ചിത്രമാണ് ഹന്നയ്ക്ക് പുരസ്ക്കാരം നേടിക്കൊടുത്തത്. മികച്ച വിദേശ ഭാഷാ ചിത്രമായി “റോമാ” തിരഞ്ഞെടുത്തു. മെക്സികോ ചിത്രമാണ് റോമാ.
മഹര്ഷല അലിയാണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രീന്ബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്. അൽഫോൻസോ കുറോനാണ് മികച്ച സംവിധായകൻ (ചിത്രം റോമ) റോമയിലൂടെയാണ് അൽഫോൻസോ കൂറോനെ മികച്ച ഛായാഗ്രാഹകനായും തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ ആര്ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച് ഇറാനിയന്-അമേരിക്കന് സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ പിരീഡ് എൻഡ് ഓഫ് സെന്റന്സിന് ഓസ്കർലഭിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഗ്രീൻ ബുക്ക് (സംവിധാനം: പീറ്റര് ഫരെല്ലെ). മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം- ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്-കോബ്. മികച്ച അനിമേറ്റഡ് ഫീച്ചര് ഫിലിം- സ്പൈഡര്മാന്: ഇന്റു ദി സ്പൈഡര് വേഴ്സ്
Photo Courtesy : Google/ images are subject to copyright

Leave a Reply