പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍. യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സായിദ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇത് പ്രഖ്യാപിച്ചത്. മികച്ച സേവനം ചെയുന്ന രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് യു എ ഇ പ്രസിഡന്റ് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയാണ് സായിദ് മെഡല്‍.

ഏറ്റവും അടുത്ത സുഹൃത്തായ നരേന്ദ്ര മോദിക്ക് യു.എ.ഇ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സമ്മാനിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും എല്ലാ തലത്തിലും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നാണ് അബുദാബി കിരീടവാകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യു എ ഇ യുടെ അടുത്ത സുഹൃത്തെന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഇന്ത്യ-യു എ ഇ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് മഹത്തരമാണ് എന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു. പ്രധാന മന്ത്രിയായതിനു ശേഷം നരേന്ദ്രമോദി 2 തവണ യു എ ഇ സന്ദർശിച്ചിട്ടുണ്ട്. 2017ൽ അബുദാബിയുടെ കീരീടാവകാശി ഇന്ത്യ ഒരുതവണയും സന്ദർശിച്ചിട്ടുണ്ട്.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.