കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി വായനാട്ടിലെത്തി. രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് 11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്കൂള് മൈതാനിയില് ഹെലികോപ്ടറിൽ വന്നിറങ്ങിയത്. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി പത്രിക സമര്പ്പിക്കും. തുറന്ന വാഹനത്തില് നേതാക്കള്ക്കൊപ്പം കലക്ടറേറ്റിലേക്ക് പുറപ്പെട്ടു.
രാഹുല് എത്തുന്നതിന് മുമ്പായി എല്ലാം വിലയിരുത്തുന്നതിനായി രാവിലെ 8.45 ഓടെ പ്രത്യേക ഹെലിക്കോപ്റ്ററില് എഐസിസി ജനറല് സെക്രട്ടറിമാരായ ഉമ്മന് ചാണ്ടിയും കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും കല്പ്പറ്റയിലെത്തി.
നാമനിര്ദേശപത്രിക നല്കിയ ശേഷം കല്പറ്റയില് രണ്ട് കിലോമീറ്റര് ദൂരം റോഡ് ഷോ നടത്തും. തുടര്ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല് ഗാന്ധി പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്ഹിയിലേക്കാകും മടങ്ങുക.
Photo Courtesy : Google/ images are subject to copyright

Leave a Reply