രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭി​സം​ബോ​ധ​ന​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തിരുന്നു. രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്.

ആദ്യം അഭിസംബോധന ചെയ്‌തത്‌ കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു. അന്നാണ് പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യൂ ആ​ച​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​നു​ശേ​ഷം രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു​. കേ​ര​ള​ത്തി​ലും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 500ലേക്ക് കടക്കുകയാണ്, അതിനാൽ തന്നെ ഈ സാഹചര്യത്തിൽ മോദിയുടെ വാക്കുകള്‍ക്കായി ഉറ്റുനോക്കുകയാണ് രാജ്യം.

കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇന്ന് അദ്ദേഹം മുന്നോട്ടുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.