രണ്ടാംഘട്ടം : ഏപ്രിൽ മുതൽ ആഗസ്ത് വരെ സ്വർണ്ണവിലയിൽ 13 ശതമാനം ഇടിവ്
മാർച്ചിൽ യുഎസ് ഫെഡ് പലിശ നിരക്ക് കൂടി . അത് സ്വർണ്ണവിലയെ താഴേക്ക് കൊണ്ടുപോയി. 2018 – ൽ യുഎസിലെ സാമ്പത്തിക വളർച്ച നിരക്ക് 2.5 ശതമാനത്തിൽ നിന്നും 2.7 ശതമാനത്തിലേക്ക് വർധിക്കുമെന്നാണ് യുഎസ് ഫെഡിന്റെ വിലയിരുത്തൽ. 2019 – ൽ ഇത് 2.1 ശതമാനത്തിൽ നിന്നും 2.4 ശതമാനത്തിലേക്ക് വർധിക്കുമെന്നും യുഎസ് ഫെഡ് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വളർച്ചാനിരക്ക് പലിശ നിരക്ക് കൂട്ടുന്നതിൽ കലാശിക്കുമെന്നും അത് സ്വർണ്ണത്തിന്റെ ഡിമാന്റ് വീണ്ടും കുറയ്ക്കുമെന്നുമുള്ള കണക്കുകൂട്ടലിൽ എത്തിച്ചു. കാരണം നിക്ഷേപകർ കൂടുതലായി ഡോളർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക നിക്ഷേപമാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നതിനാലാണ് ഇത്. പലിശ നിരക്ക് കൂട്ടിയതോടെ, ഡോളറിന്റെ ശക്തികൂടുകയും ആറ് പ്രധാന കറൻസികളിൽ ഡോളർ ഏറ്റവും കരുത്തനാവുകയും ചെയ്തതോടെ സ്വർണ്ണവിലയും സ്വർണ്ണഡിമാന്റും വീണ്ടും 19 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. വർധിക്കുന്ന ഡോളർ സൂചിക 2018 ഏപ്രിൽ മുതൽ ആഗസ്ത് വരെയുള്ള സാമ്പത്തികപാദത്തിൽ സ്വർണ്ണവിലയെ 13 ശതമാനം ഇടിവിലേക്കെത്തിച്ചു.
മൂന്നാം ഘട്ടം : 2018 ലെ അവസാനപാദത്തിൽ സ്വർണ്ണവിലയിൽ ഏഴ് ശതമാനം വർധന
അഞ്ച് മാസം തുടർച്ചയായി താഴ്ന്ന സ്വർണ്ണവില 2018 ആഗസ്തിൽ 1,178 ഡോളർ എന്ന താഴ്ന്ന നിലയിൽ എത്തി. ഈ താഴ്ന്ന നിലയിൽനിന്ന് വില പിന്നീട് എട്ട് ശതമാനത്തോളം ഉയർന്നു . പക്ഷെ വർഷാന്ത്യം വീണ്ടും വില താഴ്ന്നു . 2015 ന് ശേഷം ആദ്യമായാണ് 2018 ൽ സ്വർണ്ണവില ഒരു തകർച്ചയിൽ കലാശിച്ചത്. 2018 ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, സ്വർണ്ണവില ഇടിഞ്ഞതിന് കാരണം ഡോളർ വില ഉയർന്നതാണ്.
2019ൽ വിദഗ്ധർ പ്രതീക്ഷിക്കുന്നതെന്ത്?
ഏത് രൂപത്തിലുമുള്ള അനിശ്ചിതത്വത്തിൽ നിന്നും രക്ഷനേടാനുള്ള നിക്ഷേപമാർഗ്ഗമായാണ് എല്ലാവരും സ്വർണ്ണത്തെ കാണുന്നത്. 2019 നെ വിലയിരുത്തുമ്പോൾ വിദഗ്ധർ രണ്ട് തട്ടിലാണ്. ചില സുപ്രധാന വിലയിരുത്തലുകൾ ചുവടെ:
- ഗോൾഡ്മാൻ സാക്സ്: യുഎസ് വളർച്ച 2019 ൽ മാന്ദ്യത്തിലായാൽ സ്വർണ്ണത്തിന് ഡിമാന്റേറും. ഗോൾഡ്മാൻ സാക്സ് 2019 ലെ സ്വർണ്ണവില ഔൺസിന് 1325 ഡോളറാകുമെന്ന്
പ്രവചിക്കുന്നു .
- ജെപി മോർഗൻ ചേസ്: 2019 മധ്യത്തിൽ സ്വർണ്ണവില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു . അന്ന് യുഎസ് ഫെഡറൽ പലിശനിരക്ക് നിയന്ത്രിതമേഖലയിലേക്കെത്തുമെന്ന് കരുതുന്നു . 2019 ൽ സ്വർണ്ണവില ഔൺസിന് 1,294 ഡോളർ എന്ന നിലയിലെത്തുമെന്നാണ് ജെപി മോർഗൻസ് പ്രവചനം.
- ക്രെഡിറ്റ് സുയ്സ് : സ്വർണ്ണവില ക്രമമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവചിക്കുന്ന വില ഔൺസിന് 1,250 ഡോളർ.
- ബിഒഎപ്എ മെറിൽ ലിഞ്ച്: യുഎസ് ബജറ്റ് കമ്മി കൂടുമെന്നും വ്യാപാരയുദ്ധം യുഎസ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തൽ. യുഎസ് ധനമിച്ചത്തെ നികുതി പരിഷ്കാരം ബാധിക്കുമെന്നതിനാൽ വില ഔൺസിന് 1350 ഡോളറിൽ എത്തുമെന്ന് പ്രവചനം.
- എബിഎൻ അമ്റോ: സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ആകർഷകമാണെന്ന് എബിഎൻ അമ്റോ. 2019 ൽ സ്വർണ്ണവില ഉയരും. വില ഏകദേശം 1,400 ഡോളറിൽ എത്തും.
- എച്ച്എസ്ബിസി: സ്വർണ്ണവില 2019 ൽ 1292 ഡോളർ എന്ന ശരാശരി വിലനിലവാരത്തിൽ എത്തുമെന്ന് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നു . അസ്ഥിരത ഉയരുംതോറും സ്വർണ്ണമായിരിക്കും ഏറ്റവും സാധ്യതയുള്ള നിക്ഷേപമാർഗ്ഗം.
ഞങ്ങളുടെ കാഴ്ചപ്പാട്: സ്വർണ്ണം പ്രതീക്ഷയുള്ള നിക്ഷേപമായി തുടരും
2018 ന്റെ തുടക്കത്തിൽ ഡോളർ വില താഴുകയും ഭൗമരാഷ്ട്രീയ അസ്ഥിരതകൾ തുടരുകയും ചെയ്തപ്പോൾ സ്വർണ്ണവില തുടക്കത്തിൽ അൽപം ഉയർന്നെങ്കിലും പിന്നീട് തകരുകയായിരുന്നു . എന്നാലും യുഎസ് സാമ്പത്തിക വളർച്ചാസാധ്യത വർധിച്ചിരിക്കുകയാണ്. ഇതിന് കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, ശക്തമായ വളർച്ച സാധ്യത സൂചിപ്പിക്കുന്ന കണക്കുകൾ, പണപ്പെരുപ്പം നിയന്ത്രിതമായ അളവിൽ നിൽക്കുക എന്നിവ കാരണമാണ്. ഇതോടെ പലിശ നിരക്ക് സാധാരണനിലയിലെത്തി. ഇത് യുഎസ് ഡോളറിനെ ശക്തമാക്കിയെന്ന് മാത്രമല്ല, സ്വർണ്ണവിലയെ താഴ്ത്തുകയും ചെയ്തു. അതിന് ശേഷം സ്വർണ്ണവില 2018 ന്റെ അവസാനത്തിൽ കുറച്ച് മെച്ചപ്പെട്ടു . എങ്കിലും അത് 2018 ൽ 0.93 ശതമാനത്തോളം താഴുന്നതിൽ നിന്നും തടയാനൊന്നും ഈ കുതിപ്പിന് സാധിച്ചില്ല.
2018 ഡിസംബറിൽ സ്വർണ്ണവിലയിൽ അഞ്ച് ശതമാനത്തോളമാണ് ഉയർച്ച ഉണ്ടായത്. സ്വർണ്ണവില 2018 ന്റെ അവസാന പാദത്തിൽ കരുത്താർജ്ജിക്കാൻ തുടങ്ങിയിരുന്നു . ഉയർന്നു വരുന്ന പുത്തൻ സമ്പദ് വ്യവസ്ഥകളിലെ കറൻസികൾ സുസ്ഥിരമായതും യുഎസ് ഡോളർ വിലയിടിഞ്ഞതും ഇതിന് കാരണമായി. യുഎസ് സമ്പദ്ഘടനാവളർച്ച മന്ദീഭവിച്ചതോടെ ഭാവിയിൽ പലിശനിരക്ക് വർധനവിന്റെ സൂചന ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയിരുന്നു . 2019 ൽ രണ്ട് തവണയെങ്കിലും പലിശ നിരക്ക് കൂട്ടാൻ സാധ്യതയുണ്ടെന്ന് 2018 ഡിസംബറിൽ ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചിരുന്നു .
ഇതിനനുസരിച്ച്, 2019 സ്വർണ്ണവിലയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു . ഡോളർ വില ഉയരാനുള്ള സാധ്യത കുറവാണ്. കാരണം യുഎസ് സമ്പദ്ഘടനയിൽ മാന്ദ്യം തടരുകയാണ്. സ്വർണ്ണവില 1250 ഡോളറിനും 1350 ഡോളറിനും ഇടയിൽ നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .
(V.P. Nandakumar is MD & CEO of Manappuram Finance Ltd. Views are personal)
Photo Courtesy : Google/ images are subject to copyright


Leave a Reply