തിരുവനന്തപുരം: ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യമുന്നയിച്ച് ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനെ സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തും. സ്വകാര്യ ബസ്സുടമകളുമായി മുഖ്യമന്ത്രി ഇന്ന് വൈകിട്ട് അഞ്ചിനാണ് ചര്‍ച്ച നടത്തുക.
ബസ്് ചാര്‍ജ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ബസ്സുടമകള്‍ നിരാഹാരസമരവും നടത്തിയിരുന്നു. മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിനായി ഉന്നയിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.