തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക്, എന്നിവരാണ് പോലീസ് പിടിയിലായത്.
ശനിയാഴ്ച ഉച്ചക്കാണ് ഗുരുവായൂര്‍ നെന്മനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. നാലു വര്‍ഷം മുന്‍പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. ഫാസിലിന്റെ സഹോദരനാണ് പിടിയിലായ ഫായിസ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍, പാവറട്ടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.