കൊച്ചി : ചാലക്കുടിയില് റിയല് എസ്റ്റേറ്റ് ബ്രോക്കര് രാജീവിനെ കൊലപ്പെടുത്തിയ കേസില് കീഴടങ്ങിയ ഏഴാം പ്രതിയും പ്രമുഖ ക്രിമിനല് അഭിഭാഷകനായ സിപി ഉദയഭാനു കുറ്റസമ്മതം നടത്തി. രാജീവിന്റെ കൊലപാതകം കൈയബദ്ധമാണെന്നാണ് ഉദയഭാനു വെളിപ്പെടുത്തിയത്.
ബന്ദിയാക്കി കൊണ്ടുവരാനാണ് പറഞ്ഞിരുന്നതെന്നും കൊലപ്പെടുത്താന് പറഞ്ഞിരുന്നില്ലെന്നും ഉദയഭാനു പറയുന്നു. പണം തിരിച്ചു പിടിക്കാന് രാജീവിന്റെ സ്വത്ത് എഴുതി വാങ്ങുകയായിരുന്നു ലക്ഷ്യം. എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും ചേര്ന്നാണെന്നും താന് നിയമോപദേശം നല്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉദയഭാനു പറയുന്നത്.
തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില് നിന്നാണ് അന്വോഷണസംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങാന് സന്നദ്ധത അറിയിച്ചപ്പോള് അന്വോഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇതേ തുടര്ന്ന് ഉദയഭാനു ഒളിവിലായിരുന്നു. പ്രതി എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന് ഓര്മിപ്പിച്ചായിരുന്നു സിംഗിള് ബെഞ്ച് ഉദയഭാനുവിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply