തിരുവനന്തപുരം: പാലക്കാട് കര്ണകിയമ്മന് സ്കൂളില് ആര്എസ്സ്എസ്സ് മേധാവി മോഹന് ഭാഗവത് ദേശീയപതാക ഉയര്ത്തിയ സംഭവത്തില് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.
സ്കൂള് മാനേജര്ക്കും ഹെഡ്മാസ്റ്റര്ക്കും എതിരെ നടപടിയെടുക്കാന് പൊതുവിദ്യാഭ്യാസ വകുപ്പിനാണ് നിര്ദേശം നല്കിയിരിക്കുന്നത്. ക്രിമിനല് കേസ് നിലനില്ക്കുമോ എന്നു പരിശോധിക്കാന് പോലീസ് മേധാവിക്കും നിര്ദേശം നല്കി. ആര്എസ്സ്എസ്സ് മേധാവി മോഹന് ഭാഗവത് എയ്ഡഡ് സ്കൂളില് ദേശീയപതാക ഉയര്ത്താന് പാടില്ലെന്ന് പാലക്കാട് ജില്ലാകളക്ടര് നിര്ദേശിച്ചിരുന്നു. ഈ അറിയിപ്പിനെ അവഗണിച്ചാണ് പതാക ഉയര്ത്തിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply