കൊച്ചി: ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഓട്ടോ, ടാക്‌സി യൂണിയനുകള്‍ പണിമുടക്കുന്നു. ഡിസംബര്‍ 11നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.
ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പെര്‍മിറ്റ് എടുത്തിരിക്കുന്നതു ആയിരക്കണക്കിന് രൂപ കെട്ടിവച്ചാണ്. കോര്‍പ്പറേറ്റുകള്‍ക്ക് സ്റ്റാന്‍ഡ് ലൈസന്‍സും പെര്‍മിറ്റും നല്‍കുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ബി. സ്യമന്തഭദ്രന്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.