പാലാരിവട്ടം പാലം ഇപ്പോൾ തത്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സും മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

 

കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം ക്കരുതെന്നും, ഭാര പരിശോധന അടക്കമുള്ളവയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.

 

ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പാലം പൊളിച്ചു പണിയുക മാത്രമെ പരിഹാരമുള്ളുവെന്ന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങിയത്. എന്നാൽ ചെന്നൈ ഐഐടി നടത്തിയ പരിശോധനയിൽ അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഇ ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ ഒരുങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പാലം പുതുക്കി പണിത് ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

ഈ സാഹചര്യത്തിലാണ് ഒരാളുടെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കാനൊരുങ്ങുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. പാലം പൊളിക്കുന്നതിന് മുൻപ് വിദഗ്ദരുടെ കൃത്യമായ പരിശോധന നടത്തണന്നും എഞ്ചിനീയര്‍മാരുടെ സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഹര്‍ജി തീര്‍പ്പാകുംവരെ പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.