സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന്  മുൻപ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭാ. ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കുക. പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുക.

 

തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സിയെയാണ് ഒക്ടോബര്‍ 11ന് ഫ്ലാറ്റുകൾ പൊളിക്കാനായി ഏല്‍പ്പിക്കുക. നിലവില്‍ ഫ്ലാറ്റുകൾ പൊളിക്കാനായി രണ്ടു കമ്പനികളാണ് രംഗത്തുള്ളത്. ഫ്ലാറ്റുകള്‍ ഏജന്‍സിക്ക് കൈമാറിയ ശേഷമേ പ്രാഥമിക നടപടികള്‍ ആരംഭിക്കൂ. ജനുവരി 9ന് മുൻപാണ് സ്‌ഫോടനം നടത്താൻ  തീരുമാനിച്ചിരിക്കുന്നത്.

 

ഇതിൻെറ ഭാഗമായി ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിച്ച സമീപവാസികളുമായി എംഎല്‍എ എം.സ്വരാജ് ചര്‍ച്ച നടത്തും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഫ്ലാറ്റുകളുടെ ബേസ് മെന്റിൽ സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ല.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.